ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ആശയങ്ങൾ ഉയർത്തി പിടിക്കാനുള്ള യുദ്ധമാണെന്ന് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥി മീര കുമാർ. ഈ യുദ്ധത്തിൽ താൻ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മീര കുമാർ വ്യക്തമാക്കി. സബർമതി ആശ്രമത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മീര കുമാർ.
രാജ്യത്തെ നിലവിലുള്ള സാഹചര്യം നിർഭാഗ്യകരവും അസ്വസ്ഥപ്പെടുത്തുന്നതും ആണ്. മാനസികമായി തകർക്കാനും വിഭജിക്കാനുമുള്ള ശ്രമമാണിത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും മീര കുമാർ വ്യക്തമാക്കി.
ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കുന്നത്. ജൂലൈ 24ന് ഫലം പ്രഖ്യാപിക്കും. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പും ഫലപ്രഖ്യാപനവും ആഗസ്റ്റ് അഞ്ചിനാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.